ശബരിമലയിലെ വരുമാനം 100 കോടിയിലേക്ക്

Top News

ശബരിമല: മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയായപ്പോള്‍ ശബരിമലയിലെ വരുമാനം 100 കോടിയിലേക്ക്.
മണ്ഡല തീര്‍ത്ഥാടന കാലത്ത് 11 ലക്ഷത്തില്‍പരം ഭക്തരാണ് ദര്‍ശനത്തിനെത്തിയതന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ എട്ട് കോടി മാത്രമാണ് ലഭിച്ചത്. ഇതുവരെ കണക്കാക്കിയ വരുമാനം 90 കോടി പിന്നിട്ടു. ഭണ്ഡാരത്തില്‍ എണ്ണി തിട്ടപ്പെടുത്തല്‍ പൂര്‍ത്തിയാകുമ്പോള്‍ ആകെ വരുമാനം 100 കോടിയിലേക്കെത്തും. ദര്‍ശനത്തിനെത്തിയവരുടെ എണ്ണത്തിന് ആനുപാതികമായി കണക്കാക്കുമ്പോള്‍ റെകോര്‍ഡ് വരുമാനമാണിത്.
കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്ന 2019ല്‍ വരുമാനം 156 കോടിയായിരുന്നു. അരവണ വില്‍പനയിലൂടെ 35 കോടിയും, അപ്പം വില്‍പനയിലൂടെ അഞ്ച് കോടിയും ലഭിച്ചു. സീസണ്‍ തുടക്കകാലത്ത് 10,000 ന് അടുത്ത് തീര്‍ഥാടകരാണ് എത്തിയതെങ്കില്‍ സമാപന ദിനങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം 45,000ത്തിലേക്ക് എത്തി.

Leave a Reply

Your email address will not be published. Required fields are marked *