ശബരിമലയിലെ തിരക്ക്: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

Top News

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ എണ്ണത്തില്‍ കനത്ത വര്‍ധന ഉണ്ടാകുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു.ഇന്ന് രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ ചേംബറിലാണ് യോഗം.
പ്രതിദിനം ലക്ഷത്തോളം പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം രണ്ടുവര്‍ഷമായി തീര്‍ഥാടകരെ പരിമിതപ്പെടുത്തിയിരുന്നു. ദര്‍ശന സമയമടക്കം കാര്യങ്ങളും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.
ശബരിമല തീര്‍ഥാടന മുന്നൊരുക്കത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്ന് കുറപ്പെടുത്തിയിരുന്നു.. കോവിഡിന് ശേഷമുള്ള സമയത്ത് തീര്‍ത്ഥാടകരുടെ ബാഹുല്യം കൂടുമെന്ന് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും തിരിച്ചറിയാന്‍ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. ഇക്കാര്യം പ്രതിപക്ഷം പല തവണ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *