ന്യൂഡല്‍ഹി: അങ്കമാലി-എരുമേലി ശബരി പാത നിര്‍മാണ ചെലവിന്‍റെപകുതി കേരളം വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇതുസംബന്ധിച്ച കത്ത് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കൈമാറി.നിര്‍ദിഷ്ട ശബരി പാതയുടെ അലൈന്‍മെന്‍റി ല്‍ മാറ്റം വരുത്താന്‍ റെയില്‍വേ ആലോചിക്കുന്നതായി മന്ത്രി അറിയിച്ചുവെന്ന് കെ.വി തോമസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ബദല്‍ പാതാ പഠനം പൂര്‍ത്തിയായാല്‍ മുന്‍ഗണന നല്‍കി പദ്ധതി പരിഗണിക്കും. സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍, കേരളത്തില്‍ പാത ഇരട്ടിപ്പിക്കല്‍ ഇഴയുന്ന സാഹചര്യം ഉയര്‍ത്തിക്കാട്ടുകയാണ് മന്ത്രി ചെയ്തത്. പാതയിരട്ടിപ്പിക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാകുന്നതിന് ആവശ്യമായ ഇടങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടല്‍ ഉണ്ടാകണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു