ശങ്കരനാരായണന് അന്ത്യാഞ്ജലി

Uncategorized

പാലക്കാട്: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറും മന്ത്രിയുമായിരുന്ന കെ ശങ്കരനാരായണന് അന്ത്യാഞ്ജലി. ഉച്ചയ്ക്ക് രണ്ടു വരെ മൃതദേഹം പാലക്കാട് ശേഖരീപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രണ്ടരയോടെ ഡിസിസി ഓഫിസിലെത്തിച്ച് ഒരു മണിക്കൂര്‍ നേരം പൊതുദര്‍ശനം. തുടര്‍ന്ന് മൃതദേഹം അഞ്ചരയോടെ അദ്ദേഹത്തിന്‍റെ ചെറുതുരുത്തി പൈങ്കുളത്തെ കുടുംബ വീട്ടിലെത്തിച്ച് സംസ്ക്കരിക്കും. ജനപ്രതിനിധികളും കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും പ്രധാന നേതാക്കളും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കും. വിയോഗ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ രാത്രി വൈകിയും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധിപേരാണ് ശങ്കരനാരായണന്‍റെ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചത്. മഹാരാഷ്ട്രയടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ഗവര്‍ണറായും യു ഡി എഫ് കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര കൂടാതെ നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായും അരുണാചല്‍ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധിക ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.കേരളത്തില്‍ വിവിധ മന്ത്രിസഭകളിലായി നാലു തവണ മന്ത്രിയായി. നീണ്ട 16 വര്‍ഷം യു ഡി എഫിന്‍റെ കണ്‍വീനറായും സേവനമനുഷ്ഠിച്ചു. പാലക്കാടുള്ള സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളുകളായി സുഖമില്ലാതെ കിടക്കുകയായിരുന്നു.
1977ല്‍ തൃത്താലയില്‍നിന്നാണ് ശങ്കരനാരായണന്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് ശ്രീകൃഷ്ണപുരം(1980), ഒറ്റപ്പാലം(1987), പാലക്കാട്(2001) എന്നിവിടങ്ങളില്‍നിന്നും തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടി. 197778ലെ കെ. കരുണാകരന്‍, എ.കെ. ആന്‍റണി സര്‍ക്കാരുകളിലും 200104ലെ എ.കെ. ആന്‍റണി സര്‍ക്കാരിലും മന്ത്രിയായിരുന്നു.
1977-78ല്‍ കൃഷി, സാമൂഹിക ക്ഷേമ വകുപ്പു മന്ത്രിയായിരുന്നു. ആന്‍റണി മന്ത്രിസഭയില്‍ ധനകാര്യഎക്സൈസ് വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട

Leave a Reply

Your email address will not be published. Required fields are marked *