ന്യൂദല്‍ഹി:റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസിന്‍റെ കാലാവധി 2024 ഡിസംബര്‍ വരെ മൂന്ന് വര്‍ഷം കൂടി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍.2018 ഡിസംബര്‍ 11ന് ആര്‍ബിഐയുടെ 25ാമത് ഗവര്‍ണറായി ദാസ് നിയമിതനായത്.
മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനം. 2021 ഡിസംബര്‍ 10 ന് കാലാവധി പൂര്‍ത്തിയാക്കുന്ന ദാസിന് മൂന്ന് വര്‍ഷത്തേക്ക് കൂടി റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു ഇന്നലെ ഔദ്യോഗിക ഉത്തരവ് ഇറങ്ങുകയായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിന്‍റെ അപ്പോയിന്‍റ്മെന്‍റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
മൂന്ന് വര്‍ഷത്തെ രണ്ടാം ടേമില്‍ ദാസ് 2024 ഡിസംബര്‍ വരെ ആര്‍ബിഐയുടെ തലവനാകും. ദാസ് നേരത്തെ 2015 മുതല്‍ 2017 വരെ ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ സെക്രട്ടറിയായിരുന്നു.
ഊര്‍ജിത് പട്ടേല്‍ രാജിവച്ചതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്.
റിസര്‍വ് ബാങ്ക് പലിശനിരക്ക് വെട്ടിക്കുറച്ചും കോവിഡ് കാലത്ത് രാജ്യത്തിന്‍റെ വളര്‍ച്ചയെ പിന്തുണയ്ക്കാനും പണലഭ്യത നിലനിര്‍ത്താനും ശ്രമിച്ചത് അദ്ദേഹത്തിന് അനുകൂല ഘടകമായി മാറിയിട്ടുണ്ട്.