വ്യാപാരി-വ്യവസായി ഏകോപന സമിതി കടയടപ്പ് സമരം നടത്തി

Top News

കോഴിക്കോട്: സംസ്ഥാന വ്യാപകമായി വ്യാപാരി-വ്യവസായി ഏകോപനസമിതി കടയടപ്പ്സമരം നടത്തി. സംസ്ഥാനത്തെ ഭൂരിഭാഗം കടകളും ഹോട്ടലുകളും അടഞ്ഞുകിടന്നു.
കോഴിക്കോട് നഗരത്തില്‍ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ മിഠായിതെരുവ്, വലിയങ്ങാടി,മാവൂര്‍റോഡ് എന്നിവിടങ്ങളില്‍ ഭൂരിപക്ഷം കടകളും അടഞ്ഞു കിടന്നു.അമിതമായി വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക, ട്രേഡ് ലൈന്‍സിന്‍റെ പേരില്‍ ചുമത്തുന്ന പിഴ ഒഴിവാക്കുക, പ്ലാസ്റ്റിക് നിരോധനത്തിന്‍റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്ന പരിശോധനയും പിഴയും നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങ ള്‍ ഉന്നയിച്ചാണ് സമരം.
വ്യാപാരമേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സരയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടെയാണ് കടയടപ്പ് സമരം സംഘടിപ്പിച്ചത്.
ജനുവരി 29ന് കാസര്‍ക്കോട്ടുനിന്നാണ് ജാഥ ആരംഭിച്ചത്. എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച ജാഥ ഇന്നലെ തിരുവനന്തപുരത്തു സമാപിച്ചു.
പ്രതിഷേധ മാര്‍ച്ച് നടക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ സമരത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *