കോഴിക്കോട്: കോട്ടയത്ത് കര്‍ണാടക ബാങ്കില്‍ നിന്നു വായ്പയെടുത്ത വ്യാപാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ണാടക ബാങ്ക് ശാഖയ്ക്കു മുന്നില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ധര്‍ണ നടത്തി.ആത്മഹത്യ ചെയ്ത കെ.സി.ബിനുവിന്‍റെ കുടുംബത്തിന് കര്‍ണാടക ബാങ്ക് അധികാരികള്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആത്മഹത്യയിലേക്ക് നയിച്ച ഉദ്യോഗസ്ഥന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ നടത്തിയത്. പാളയം ജയന്തി ബില്‍ഡിങ്ങിലെ ബാങ്കിന് മുമ്പില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. ജില്ലാ നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കിയാണ് ധര്‍ണാസമരം നടത്തിയത്.സംസ്ഥാന സെക്രട്ടറി പി.കെ.ബാപ്പുഹാജി ധര്‍ണ ഉദ്ഘാടനം ചെയ്തു.
ജില്ലാപ്രസിഡന്‍റ് അഷ്റഫ് മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. ജില്ലാട്രഷറല്‍ വി.സുനില്‍കുമാര്‍, സലീം രാമനാട്ടുകര, ജില്ലാ വൈസ്പ്രസിഡന്‍റുമാരായ എം.ഷാഹുല്‍ഹമീദ്, എ.വി.എം.കബീര്‍, അമീര്‍ മുഹമ്മദ് ഷാജി, ജില്ലാസെക്രട്ടറിമാരായ കെ.എം.ഹനീഫ, വി.ഇബ്രാഹിം ഹാജി, കെ.പി.മൊയ്തീന്‍കോയ ഹാജി, എം.ബാബുമോന്‍, മനാഫ് കാപ്പാട്, സുരേഷ്ബാബു കൈലാസ്, ഒ.വി.ലത്തീഫ്, എ.കെ.മന്‍സൂര്‍, യു.അബ്ദുറഹിമാന്‍, കെ.സരസ്വതി എന്നിവര്‍ സംസാരിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ജിജി.കെ.തോമസ് സ്വാഗതവും നിയോജ കമണ്ഡലം പ്രസിഡന്‍റ് പി.വി. എ.സിദ്ദീഖ് നന്ദിയും പറഞ്ഞു.
