കോഴിക്കോട് :വ്യാപാരമേഖലയെ സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള ഇലക്ട്രിക് ട്രേഡേഴ്സ് അസോസിയേഷന് ജില്ലാ വാര്‍ഷിക ജനറല്‍ബോഡിയോഗം അധികാരികളോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍.പി.സുരേഷ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സി.ഷൈജു റിപ്പോര്‍ട്ടും പി. വി.ജോസ് പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സി.തോമസ്, സെക്രട്ടറി കൃഷ്ണസ്വാമി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി സി.ഷൈജു (പ്രസിഡന്റ് )സി.ബഷീര്‍ (വൈസ് പ്രസിഡന്റ് )എന്‍. പി.സുരേഷ് (ജനറല്‍ സെക്രട്ടറി )കെ. വി. എം.സലിം( ജോയിന്റ് സെക്രട്ടറി) മുഹമ്മദ് മുസ്തഫ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കെ.വി. എം.സലീം സ്വാഗതവും എന്‍.പി. സുരേഷ് നന്ദിയും പറഞ്ഞു.
