വ്യാജ വാക്സിന്‍; ചൈനയില്‍ കോടികളുടെ കോവിഡ് വാക്സിന്‍ തട്ടിപ്പ്

Gulf World

ബെയ്ജിങ്: വ്യാജ കോവിഡ് വാക്സിനുകള്‍ നിര്‍മ്മിച്ച് കോടികളുകളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. സംഘത്തിന്‍റെ തലവനായ കോങ് എന്നയളാണ് ചൈനയില്‍ പിടിയിലായതി. ഉപ്പു ലായനിയും മിനറല്‍ വാട്ടറും ആണ് കോവിഡ് വാക്സിന്‍ എന്ന പേരില്‍ ഇയാള്‍ വില്‍പന നടത്തിയിരുന്നത്. നിരവധി പേര്‍ ഈ കോവിഡ് വാക്സിന്‍ സിവീകരിച്ചത്.
യഥാര്‍ഥ വാക്സിന്‍റെ ഡിസൈനടക്കം ഉപയോഗിച്ചായിരുന്നു കോങ് വ്യാജ വാക്സിനുകള്‍ വിപണിയിലെത്തിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ആയിരുന്നു വ്യാജ വാക്സിനുകള്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. ഇതില്‍ 600 ബാച്ച് വാക്സിനുകള്‍ നവംബറില്‍ ഹോങ്കോങ്ങിലേക്ക് കയറ്റി അയക്കുകയും ചെയ്തു. കൂടാതെ മറ്റു രാജ്യങ്ങളിലേക്കും വാക്സിന്‍ കയറ്റ,ുമതി ചെയ്തിരുന്നു. ഇതിലൂടെ 20 കോടി രൂപ സാമ്ബത്തിക നേട്ടം ഉണ്ടാക്കിയതാണ് റിപ്പോര്‍ട്ട്.വ്യാജ വാക്സിനുമായി ബന്ധപ്പെട്ട ഇതുവരെ ചൈനയില്‍ എഴുപതോളം പേരെയാണ് പിടിക്കൂടിയിട്ടുള്ളത്. വ്യാജ വാക്സിന്‍ ആശുപത്രിയില്‍ വിറ്റവരും നാട്ടുവൈദ്യന്മാരം ഉപയോഗിച്ച് ഗ്രാമങ്ങളില്‍ വാക്സിന്‍ കുത്തിവയ്പ്പ് നടത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ വീടുകള്‍ കേന്ദ്രീകരിച്ച് വാക്സിന്‍ കുത്തിവയ്പ്പ് നല്‍കിയവരും പിടിയിലായിട്ടുണ്ട്. വ്യാജ വാക്സിനുകള്‍ വന്‍തോതില്‍ വിപണിയിലെത്തിയതിനെ തുടര്‍ന്ന് ശക്തമായ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കോവിഡ് വൈറസ് കണ്ടെത്തിയ ചൈനയില്‍ ഇതുവരെ നാലു കോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ചനീസ് പുതുവത്സരദിനത്തിന് മുന്‍പ് 10 കോടി ഡോസ് വാക്സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നു. വ്യാജ വാക്സിന്‍ തട്ടിപ്പ് സംഘങ്ങളെ കണ്ടെത്താന്‍ പ്രാദേശിക ഏജന്‍സികള്‍ പോലീസുമായി സഹകരിക്കണമെന്ന് സുപ്രീം പീപ്പീള്‍സ് പ്രോക്യുറേറ്ററേറ്റ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *