വ്യാജ പ്രചാരണത്തില്‍ പരാതി നല്‍കി വി.ഡി.സതീശന്‍

Top News

തിരുവനന്തപുരം: ദുബായിലെ പ്രളയം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്ന തരത്തില്‍ വ്യാജ പ്രചാരണം നടക്കുന്നതില്‍ പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദുബായില്‍ ഉണ്ടായ പ്രളയം മനുഷ്യനിര്‍മിതദുരന്തമെന്നു കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍ എന്ന തലക്കെട്ടില്‍ സമൂഹമാധ്യമ ഹാന്‍ഡിലുകളിലെ നുണ പ്രചരണത്തിനെതിരെയാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് പരാതി നല്‍കി.
കേരളത്തിലെ പ്രളയം സംബന്ധിച്ച വി. ഡി.സതീശന്‍ പറഞ്ഞ പ്രസ്താവനയുള്ള ഓണ്‍ലൈന്‍ വാര്‍ത്ത എഡിറ്റ് ചെയ്താണ് പ്രചരിക്കുന്നത്. വ്യാജ പ്രചരണം നടത്തിയ അക്കൗണ്ടിന്‍റെ ഉടമയെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *