തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ സമസ്തയ്ക്കും മുസ്ലീം ലീഗിനും പിന്നാലെ കോണ്‍ഗ്രസും രംഗത്ത്. വോട്ടെടുപ്പ് മറ്റൊരു ദിവസം നടത്തണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി. എം.എം ഹസനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തു നല്‍കിയത്.
വെള്ളിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് കെ.പി.സി.സി ആക്ടിംഗ്പ്രസിഡന്‍റ് എം.എം ഹസന്‍ പറഞ്ഞു.