ബംഗളൂരു:കര്‍ണാടകയില്‍ 224 നിയമസഭ മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പു അവസാനിച്ചപ്പോള്‍ 66 ശതമാനത്തിനടുത്ത് പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പുള്ള കണക്കാണിത്.
കടുത്ത പോരാട്ടമെന്ന സൂചന നല്‍കി എക്സിറ്റ് പോളുകള്‍. ഭരണം നിലനിര്‍ത്താനായി പോരാടുന്ന ബി.ജെ.പിക്കും ഭരണം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിനും വ്യക്തമായ മേധാവിത്തമില്ലെന്നാണ് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. മിക്ക എക്സിറ്റ് പോളുകളും തൂക്കുസഭയാണ് പ്രവചിക്കുന്നതെങ്കിലും, അവയില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം നല്‍കുന്നു. എച്ച്.ഡി.കുമാരസ്വാമിയുടെ ജനതാദള്‍ സെക്യുലര്‍ (ജെ.ഡി.എസ്) കിങ്മേക്കറാകുമെന്ന സൂചനകളും എക്സിറ്റ് പോളുകള്‍ നല്‍കുന്നു. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. 13 നാണ് വോട്ടെണ്ണല്‍