വോട്ടെടുപ്പില്‍ ക്രമക്കേടെന്ന് ആരോപണം; ഡയമണ്ട്ഹാര്‍ബറില്‍ റീ പോളിങ് ആവശ്യപ്പെട്ട് ബിജെപി

Top News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ റീ പോളിങ് ആവശ്യപ്പെട്ട് ബിജെപി. ഏഴാം ഘട്ടത്തില്‍ നടന്ന വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നെന്ന് ആരോപിച്ച് ബിജെപി നേതാവ് ശിശിര്‍ ബജോറിയ ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് റീ പോളിങ് ആവശ്യപ്പെട്ട് കത്തയച്ചു.പാര്‍ട്ടിയുടെ ബൂത്ത് ഏജന്‍റുമാരെ പോളിങ് സ്റ്റേഷനുകളില്‍നിന്ന് ബലമായി നീക്കംചെയ്തതായും സിസിടിവി ക്യാമറകള്‍ പോളിങ് ഏരിയയില്‍ നിന്ന് മാറിയാണ് ഉണ്ടായിരുന്നതെന്നും ബിജെപി ആരോപിച്ചു. ബഡ്ജ് ബഡ്ജ്, ഫാല്‍ട്ട, മഹേഷ്തല, ഡയമണ്ട് ഹാര്‍ബര്‍, ബിഷുന്‍പുര്‍, സത്ഗാചിയ, മെടിയാബ്രൂജ് ഉള്‍പ്പെടെയുള്ള ബൂത്തുകളില്‍ റീപോളിങ് നടത്തണമെന്നാണ് ബിജെപി ആവശ്യം.
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി തുടര്‍ച്ചയായി മൂന്നാം തവണയും ജനവിധിതേടുന്ന മണ്ഡലമാണ് ഡയമണ്ട് ഹാര്‍ബര്‍. അഭിജിത് ദാസാണ് ബിജെപി സ്ഥാനാര്‍ഥി. 73.79 ശതമാനം പോളിങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *