. വയനാട് തുടരണോ റായ്ബറേലി തുടരണോയെന്നും രാഹുല്‍
കല്‍പ്പറ്റ: ഭരണഘടന ഇല്ലാതായാല്‍ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാവുമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് മണ്ഡലത്തിലെ നിയുക്ത എംപിയുമായ രാഹുല്‍ ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ എത്തിയതായിരുന്നു രാഹുല്‍ഗാന്ധി. താന്‍ വലിയൊരു ധര്‍മ്മസങ്കടത്തിലാണെന്നും വയനാട് തുടരണോ റായ്ബറേലി തുടരണോയെന്നും രാഹുല്‍ ഗാന്ധി ജനങ്ങളോട് പറഞ്ഞു.എന്‍റെ ദൈവം രാജ്യത്തെ പാവങ്ങളായ ജനങ്ങളാണ്. എന്‍റെ ദൈവം വയനാടിലെ ജനങ്ങളാണ്. എത് മണ്ഡലം ഒഴിയണമെന്ന് നിങ്ങള്‍ പറയൂ. ഏത് മണ്ഡലം ഒഴിഞ്ഞാലും സ്വീകരിച്ചാലും ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവുമെന്നും പറഞ്ഞ രാഹുല്‍ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയുകയും ചെയ്തു. വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണൊരുക്കിയത്. ഇന്നലെ രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധി പതിനൊന്നു മണിയോടെയാണ് എടവണ്ണയിലെത്തിയത്. ആദ്യം റോഡ് ഷോയും പിന്നാലെ പൊതുയോഗവും നടന്നു.