വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ശനിയാഴ്ച തുറക്കും

Latest News

കൊച്ചി: കൊച്ചി നഗരത്തിലേയും ദേശീയപാതയിലേയും ഗതാഗത സൗകര്യവികസനത്തില്‍ നാഴികക്കല്ലായി മാറുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ശനിയാഴ്ച തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പാലങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
വൈറ്റില ജംഗ്ഷനിലും കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് സമീപത്തുമായി നടക്കുന്ന ചടങ്ങുകളില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷനായിരിക്കും. ധനമന്ത്രി ടി.എം തോമസ് ഐസക്ക് മുഖ്യാതിഥിയാകും.
ഉദ്ഘാടനത്തിന് മുന്‍പ് വൈറ്റില പാലം വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തുറന്നു കൊടുത്ത സംഭവത്തിന് ശേഷം ഇരു പാലങ്ങളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനം വരെ നിരീക്ഷണം തുടരുമെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *