വൈദ്യുത വാഹന ചാര്‍ജിങ് രാത്രി 12 ന് ശേഷമോ പകല്‍ സമയത്തോ ക്രമീകരിക്കണമെന്ന് അറിയിപ്പ്

Top News

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയര്‍ന്നുതന്നെ തുടരുകയാണ്. ശനിയാഴ്ചത്തെ വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. വൈദ്യുത വാഹനങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചാര്‍ജ് ചെയ്യുമ്പോള്‍, ഒരേ നിരക്കില്‍ വലിയ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന വൈദ്യുതി വാഹനങ്ങള്‍ രാത്രി സമയത്ത് ചാര്‍ജ് ചെയ്യുന്നതുമൂലം ട്രാന്‍സ്ഫോര്‍മറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്. കഴിയുന്നതും വൈദ്യുതി വാഹനങ്ങളുടെ ചാര്‍ജിങ് രാത്രി 12 നു ശേഷമോ പകലോ ക്രമീകരിക്കുന്നത് ഉചിതമായിരിക്കും. വാഹനങ്ങളുടെ ബാറ്ററിയുടെ ദീര്‍ഘായുസിനും അതാണ് ഗുണകരം.

Leave a Reply

Your email address will not be published. Required fields are marked *