വൈദ്യുതി സംരക്ഷിക്കാന്‍ പുതിയ നടപടികളുമായി ബംഗ്ലാദേശ്

Top News

ധാക്ക: ഊര്‍ജ്ജവു വൈദ്യുതിയും സംരക്ഷിക്കാന്‍ പുതിയ നടപടികളുമായി ബംഗ്ലാദേശ് സര്‍ക്കാര്‍.രാത്രി എട്ട് മണിക്ക് ശേഷം മാളുകളും മാര്‍ക്കറ്റുകളും മറ്റ് ഷോപ്പുകളും അടയ്ക്കാനാണ് നിര്‍ദ്ദേശം. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.ആഗോള തലത്തില്‍ വൈദ്യുതിയുടെയും ഊര്‍ജ്ജത്തിന്‍റെയും ആവശ്യകത ഏറുകയും വില വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഊര്‍ജ്ജം ലാഭിക്കാനുള്ള നടപടികളുമായി ബംഗ്ലാദേശ് സര്‍ക്കാര്‍ രംഗത്തെത്തിയത്. പബ്ലിക് സെക്യൂരിറ്റി ഡിവിഷന്‍, വാണിജ്യ മന്ത്രാലയം, ഊര്‍ജ-ധാതു വിഭവ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വൈദ്യുതി വിഭാഗം, വ്യവസായ മന്ത്രാലയം, ഫാക്ടറികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ള പരിശോധനാ വകുപ്പ്, എല്ലാ ഡിവിഷണല്‍ കമ്മീഷണര്‍മാര്‍, ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലുകളും എന്നിങ്ങനെ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ഡിവിഷനുകളുടെയും സെക്രട്ടറിമാര്‍, എല്ലാ ഡിവിഷനുകളുടെയും ജില്ലകളുടെയും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, പോലീസ് സൂപ്രണ്ടുമാര്‍ എന്നിവരോട് ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഇത് സംബന്ധിച്ച് 114 പ്രഖ്യാപിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *