തിരുവനന്തപുരം : കെ എസ് ഇ ബി ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറി പ്രതിഷേധിച്ച തൊഴിലാളി നേതാക്കള്‍ക്കെതിരായ നടപടി തടഞ്ഞ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കരുതെന്ന് മന്ത്രി നിര്‍ദേശിച്ചു.19 പേര്‍ക്കെതിരെ കുറ്റപത്രം തയാറാക്കി അയക്കാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടല്‍.അതേസമയം, വൈദ്യുതി ബോര്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍ മുന്‍നിശ്ചയിച്ച സമരവുമായി മുന്നോട്ടുപോകുമെന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. എസ്മ പ്രയോഗിച്ചാലും സമരത്തില്‍ നിന്നും പിന്‍മാറില്ല.
നിയമ വിദഗ്ധരുമായി ആലോചിച്ചായിരിക്കും തുടര്‍നീക്കങ്ങളെന്നും ഭാരവാഹികള്‍ പറഞ്ഞു. കെഎസ്ഇബി ഓഫീസേഴ്സ് അസോയിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ വൈദ്യുതി ബോര്‍ഡ് മാനേജ്മെന്‍റ് ഇതുവരെ ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ല.
മന്ത്രി എം എംമണിയുടെ കാലത്ത് അഡിഷന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ജി സുരേഷ് കുമാര്‍ വൈദ്യുതി ബോര്‍ഡിന്‍റെ വാഹനം ദുരുപയോഗിച്ചുവെന്ന് കാട്ടി ആറേമുക്കാല്‍ ലക്ഷം രൂപ അടയ്ക്കണമെന്ന് നോട്ടിസിന് നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നല്‍കാനാണ് അസോസിയേഷന്‍റെ തീരുമാനം.