തിരുവനന്തപുരം: വൈദ്യുതി നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെ എസ് ഇ ബി തയ്യാറാക്കിയ താരിഫ് പെറ്റീഷന്‍ അംഗീകാരത്തിനായി ഇന്ന് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കാനിരിക്കെയാണ് വര്‍ദ്ധനവ് ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയത്.ജീവനക്കാര്‍ക്ക് ശമ്പളമുള്‍പ്പടെ നല്‍കേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനില്‍പ്പ് കൂടി നോക്കണം.
നിരക്ക് വര്‍ദ്ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം തന്നെ അഞ്ചു പദ്ധതികള്‍ ഉണ്ടാകും. എന്നാല്‍ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതിയെ കുറിച്ച് തത്കാലം ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി ഉപഭോഗത്തിലെ വര്‍ദ്ധനയ്ക്കനുസരിച്ച് ഉത്പാദനം കൂടാത്തതും പുറമെ നിന്ന് കൂടുതല്‍ വാങ്ങേണ്ടി വരുന്നതും നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമാണ്. വൈദ്യുതി നിരക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ദ്ധനയാണ് കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്.