മങ്കട: മങ്കട കെ.എസ്.ഇ.ബി പരിധിയില്‍ രണ്ടുദിവസമായി തുടരുന്ന വൈദ്യുതി തകരാറിനെ തുടര്‍ന്ന് വ്യവസായ സ്ഥാപനങ്ങളിലെയും വീടുകളിലെയും ഇലക്ട്രോണിക് സാധനസാമഗ്രികള്‍ കേടുവരുന്നതായി വ്യാപക പരാതി.ദിവസത്തില്‍ പലതവണകളിലായി മുന്നറിയിപ്പില്ലാതെ വൈദ്യുതി നിലച്ചു പോകുന്നതും വോള്‍ട്ടേജ് പ്രശ്നങ്ങള്‍ വരുന്നതും യന്ത്രസാമഗ്രികള്‍ക്ക് കേടുവരുത്തുന്നു എന്നാണ് പരാതി. കമ്പ്യൂട്ടറുകളും ഗൃഹോപകരണങ്ങളുമടക്കം പലയിടത്തും തകരാറിലായി. മഴക്കാലത്ത് ഉണ്ടാകുന്ന അപ്രതീക്ഷിതമായ തകരാറാണ് സംഭവിച്ചിട്ടുള്ളതെന്നും പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും മങ്കട കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു.
അനാസ്ഥയും യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ നടത്തുന്ന വൈദ്യുതിമുടക്കവും ഭീമമായ നഷ്ടമാണ് വരുത്തിവെക്കുന്നതെന്നും കെ.എസ്.ഇ.ബി ഇതിനു നഷ്ടപരിഹാരം നല്‍കുമോ എന്നുമാണ് നാട്ടുകാരും വ്യവസായികളും ചോദിക്കുന്നത്.