. മൂന്നു ലക്ഷത്തിലധികം കുരുന്നുകള്‍ പുതിയതായി വിദ്യാലയങ്ങളിലേക്ക്
തിരുവന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ കുട്ടികള്‍ ഇന്ന് സ്കൂളിലേക്ക്. സംസ്ഥാനതല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂന്നു ലക്ഷത്തിലധികം കുരുന്നുകള്‍ ഇക്കുറി പുതിയതായി വിദ്യാലയങ്ങളിലേക്ക് എത്തുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.
ആദ്യമായി എത്തുന്നവരെ സ്വീകരിക്കാന്‍ വര്‍ണാഭമായ സജ്ജീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവരും പങ്കെടുക്കും. ജില്ലാകേന്ദ്രങ്ങളിലൂം സ്കൂള്‍തലത്തിലും പ്രത്യേകം പരിപാടികളുണ്ട്.
40 ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്ത് സ്കൂളുകളില്‍ എത്തുന്നത്. പ്രവേശനോത്സവത്തിന്‍റെ ഔദ്യോഗിക ഗാനം കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.