വേണ്ടത് സാമ്പത്തിക സംവരണമെന്ന് സുകുമാരന്‍ നായര്‍

Top News

കോട്ടയം: ജാതി സംവരണം അവസാനിപ്പിച്ച് പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കണമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.സാമ്പത്തിക സംവരണം എന്ന ആവശ്യത്തില്‍ നിന്ന് ഒരടിപോലും എന്‍ എസ് എസ് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജാതിയുടെ പേരില്‍ സമ്പന്മാര്‍ സംവരണാനുകൂല്യങ്ങള്‍ അടിച്ചുമാറ്റുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ‘മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം കൊടുക്കാന്‍ ഭരണഘടനാഭേദഗതി കൊണ്ടുവന്നിരുന്നു.ജാതി സംവരണമല്ല വേണ്ടത്, സാമ്പത്തിക സംവരണമാണ് വേണ്ടതെന്നാണ് നിയമം ആവശ്യപ്പെട്ടത്. പത്ത് ശതമാനം എന്നത് മാറ്റി തൊണ്ണൂറ് ശതമാനം സാമ്പത്തിക സംവരണം എന്നാക്കുന്ന കാലം വരും.’- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *