തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തില്‍ വിദഗ്ദ്ധ സമിതി അന്വേഷണം വേണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം തളളി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
ചികിത്സയിലോ ശസ്ത്രക്രിയയിലോ പിഴവുണ്ടോ എന്നതടക്കം ശാസ്ത്രീയമായി അന്വേഷിക്കാന്‍ വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും കുറ്റം കണ്ടെത്തിയാല്‍ മാത്രം നടപടി എടുക്കണമെന്നുമായിരുന്നു മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എയുടെ ആവശ്യം. ഇതാണ് ആരോഗ്യമന്ത്രി സാദ്ധ്യമല്ലെന്ന് അറിയിച്ചത്.’
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസിന്‍റെ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. ശസ്ത്രക്രിയ വൈകിയോ എന്നതടക്കം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മനസിലാകു. ഡോക്ടര്‍മാരുടെ സസ്പെന്‍ഷന്‍ നടപടിയില്‍ കെ ജി എം സി ടി എ പ്രതിഷേധത്തിലാണ്. പുറത്തു നിന്നുള്ളവര്‍ പെട്ടി തട്ടിയെടുത്തു എന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ ഉന്നയിച്ച പരാതിയെക്കുറിച്ചും വിശദ അന്വേഷണം നടക്കുന്നുണ്ട്.
ഡോക്ടര്‍മാര്‍ ഉന്നയിച്ച ഗൂഢാലോചന വാദം അംഗീകരിക്കാനാകില്ല. ഇത്രയും വലിയ സംവിധാനം ഒരുക്കുമ്ബോള്‍ തെറ്റ് പറ്റാതെ നോക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവര്‍ക്ക് ഉണ്ട്’- ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.