ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് കൂട്ടി.റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ദ്ധിപ്പിച്ചതോടെ ആകെ നിരക്ക് 6.5 ശതമാനത്തിലെത്തി. ഇതോടെ ബാങ്കുകള്‍ വാഹന, ഭവന, വ്യക്തിഗത വായ്പകളുടെ പലിശ കൂട്ടും. ഫലത്തില്‍ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ, തിരിച്ചടവ് കാലയളവോ വര്‍ദ്ധിക്കും.ബാങ്ക് സ്ഥിരനിക്ഷേപ പലിശയും ഉയരാന്‍ സാദ്ധ്യതയുണ്ട്. ഒമ്പത് മാസത്തിനിടെ തുടര്‍ച്ചയായ ആറാം തവണയാണ് പലിശനിരക്ക് ഉയരുന്നത്. റിസര്‍വ് ബാങ്ക് പണനയ സമിതി യോഗത്തിന് പിന്നാലെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പലിശനിരക്കുകള്‍ പ്രഖ്യാപിച്ചത്.