തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കുന്നതിനായി മുപ്പതു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന സുരേഷ്.കണ്ണൂര്‍ സ്വദേശി വിജയ് പിള്ള എന്നയാള്‍ ഇടനിലക്കാരനായിട്ടായിരുന്നു ഒത്തുതീര്‍പ്പ് ശ്രമം. ഫെയ്സ്ബുക്ക് ലൈവിലാണു ആരോപണങ്ങളുമായി സ്വപ്ന സുരേഷ് എത്തിയത്. ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതായി സ്വപ്ന പറഞ്ഞു. മാധ്യമപ്രവര്‍ത്തകനെന്ന നിലയിലാണ് ഇദ്ദേഹം സമീപിച്ചതെങ്കിലും പിന്നീട് പ്രലോഭനത്തിന്‍റെയും ഭീഷണിയുടെയും ഭാഷ ഉപയോഗിക്കുകയായിരുന്നു.
തീരുമാനം എടുക്കുന്നതിനായി രണ്ടു ദിവസം സമയം നല്‍കി. ജയ്പൂരിലേക്കോ ഹരിയാനയിലേക്കോ താമസം മാറണം. അതിനുശേഷം ഒരു മാസത്തിനകം പാസ്പോര്‍ട്ട് സംഘടിപ്പിച്ചു തരും. പിന്നീട് യുകെയിലോ മലേഷ്യയിലോ പോകണമെന്നും വിജയ് പിള്ള നിര്‍ദ്ദേശിച്ചു. സ്വപ്ന പറഞ്ഞു.