കായംകുളം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷിചെയ്ത യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പുള്ളിക്കണക്ക് മുല്ലേളില്‍ അബ്ദുള്‍ ഷിജി(34) ആണ് പിടിയിലായത്.മാസങ്ങളായി ഇയാള്‍ ലഹരി വസ്തുക്കള്‍ വില്പന നടത്തിവരികയായിരുന്നു. അര മീറ്റര്‍ നീളമുള്ള 31 കഞ്ചാവ് ചെടികള്‍ ഇയാളുടെ വീട്ടുമുറ്റത്ത് നിന്ന് പിടിച്ചെടുത്തെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലാ ലഹരി വിരുദ്ധ സ്ക്വഡു കായംകുളം പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.