വീട്ടില്‍ ആണ്‍സുഹൃത്തിനൊപ്പം കണ്ട മകളെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു

Top News

ഹൈദരാബാദ് : വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് ആണ്‍ സുഹൃത്തിനൊപ്പം കണ്ട മകളെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു. ഇബ്രാഹിംപട്ടണം സ്വദേശിയായ ജന്‍ഗമ്മയാണ് 19കാരിയായ മകള്‍ ഭാര്‍ഗവിയെ കൊലപ്പെടുത്തിയത്. ഭാര്‍ഗവിക്ക് വിവാഹാലോചനകള്‍ നടത്തുന്നതിനിടെയാണ് സംഭവം. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ജോലി സ്ഥലത്തുനിന്ന് വീട്ടിലെത്തിയ ജന്‍ഗമ്മ മകളെ ആണ്‍ സുഹൃത്തിനൊപ്പം കാണുകയായിരുന്നു. പിന്നാലെ ഇയാളെ വീടിനു പുറത്താക്കിയ ജന്‍ഗമ്മ സാരി ഉപയോഗിച്ച് മകളുടെ കഴുത്തില്‍ കുരുക്കിടുകയും കൊലപ്പെടുത്തുകയും ചെയ്തു. ഭാര്‍ഗവിയുടെ ഇളയ സഹോദരന്‍ സംഭവങ്ങളുടെ ദൃക്സാക്ഷിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്‍ഗവിക്കു നേരെ അമ്മ അക്രമം നടത്തുന്നത് ജനാലവഴി കണ്ട സഹോദരന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *