തിരുവനന്തപുരം: സി പി എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് ഇന്ന് 98ാം പിറന്നാള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വി എസിന് ജന്മദിനാശംസകള്‍ നേര്‍ന്നത്.
‘നിസ്വ വര്‍ഗത്തിന്‍റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകള്‍’ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.വി എസിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ.
തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വിഎ അരുണ്‍കുമാറിന്‍റെ വസതിയിലാണ് വി എസ് ഇപ്പോള്‍ ഉള്ളത്. വാര്‍ദ്ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളാല്‍ വിശ്രമത്തില്‍ കഴിയുകയാണ് അദ്ദേഹം. ജന്മദിനത്തിന് പ്രത്യേകിച്ച് ചടങ്ങുകളൊന്നുമില്ല. കൊവിഡ് കാലമായതിനാല്‍ സന്ദര്‍ശകരെ വീട്ടുകാര്‍ അനുവദിച്ചിട്ടില്ല.