ബെയ്ജിംഗ് : ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങളില്‍ ചൈന ഇളവ് വരുത്തുന്നു. ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിസ അനുവദിക്കാന്‍ ചൈന നടപടി തുടങ്ങിയതായി റിപ്പോര്‍ട്ട്. ചൈനയിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരുന്നതിനായി ചൈനയില്‍ മടങ്ങിയെത്താനുള്ള നടപടികള്‍ നേരത്തെ തന്നെ അധികൃതര്‍ ആരംഭിച്ചിരുന്നു.
എല്ലാ മേഖലകളിലും ജോലി പുനരാരംഭിക്കുന്നതിനായി ചൈനയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദേശ പൗരന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിസ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ഇന്ത്യയിലെ ചൈനീസ് എംബസി തിങ്കളാഴ്ച കോവിഡ് വിസ നയം രണ്ട് വര്‍ഷത്തിന് ശേഷം അപ്ഡേറ്റ് ചെയ്തു.
