വിസ്മയ കേസ് : പ്രതി ഹൈക്കോടതിയെ സമീപിച്ചു

Top News

കാച്ചി :വിസ്മയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി കിരണ്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍. വേണ്ടത്ര തെളിവുകള്‍ ഇല്ലാതെയാണ് ശിക്ഷി വിധിച്ചതെന്നാണ് കിരണിന്‍റെ ഹര്‍ജിയിലെ വാദം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവച്ചു.10 വര്‍ഷം കഠിന തടവും 12.5 ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് സെഷന്‍സ് കോടതി വിധിച്ചിരുന്നത്. വിവിധ വകുപ്പുകളിലായി പ്രതിക്ക് 25 വര്‍ഷം തടവ് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് ഉത്തരവിലുണ്ടായിരുന്നു.ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്ന് 2021 ജൂണിലാണ് വിസ്മയ ജീവനൊടുക്കിയത്. ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ നിരന്തര പീഡനം മൂലമായിരുന്നു മരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നതോടെയാണ് അന്വേഷണം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *