തിരുവനന്തപുരം : ഭാരതീയ വ്യോമസേനയുടെ സൂര്യ കിരണ്‍ എയ്റോബാറ്റിക് ടീം ഇന്നലെ തിരുവനന്തപുരം ശംഖുമുഖം കടല്‍ത്തീരത്ത് അവതരിപ്പിച്ച വ്യോമഭ്യാസ പ്രകടനങ്ങള്‍ നഗരവാസികള്‍ക്ക് വിസ്മയകാഴ്ച്ചയായി.
സംസ്ഥാന സര്‍ക്കാരിന്‍റെ ഏകോപനത്തോടെ ഭാരതീയ വ്യോമസേന നടത്തിയ വ്യോമാഭ്യാസ പ്രകടനത്തില്‍ ഹോക്ക് വിഭാഗത്തില്‍പ്പെട്ട 9 വിമാനങ്ങള്‍ വിവിധ ഫോര്‍മേഷനുകളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തി. വ്യോമഭ്യാസ പ്രകടനത്തില്‍ പങ്കെടുത്ത സൂര്യകിരണ്‍ ടീമിനെ സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി ഉപഹാരം നല്‍കി ആദരിച്ചു.
വ്യോമസേന, കരസേന, തീരസംരക്ഷണസേന എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സംസ്ഥാന ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം മേയര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.