ചെന്നൈ: തമിഴ്നാട്ടില്‍ മൂന്ന് സര്‍വകലാശാലകളിലേക്ക് വൈസ് ചാന്‍സിലറെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പിന്‍വലിച്ച് ഗവര്‍ണര്‍ ആര്‍.എന്‍. രവി. ഗവര്‍ണര്‍ രൂപീകരിച്ച സേര്‍ച്ച് കമ്മിറ്റി പുറത്തിറക്കിയ വിജ്ഞാപനമാണ് പിന്‍വലിച്ചത്.
മുഖ്യമന്ത്രി എം. കെ. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗവര്‍ണറുടെ നടപടി. ചാന്‍സിലര്‍മാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിക്ക് ബദലായി ഗവര്‍ണര്‍ സേര്‍ച്ച് കമ്മിറ്റിയെ രൂപീകരിക്കുകയായിരുന്നു.
പിന്നാലെ ഗവര്‍ണറുടെ നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സര്‍വകലാശാല ചട്ടം ഗവര്‍ണര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.