കല്‍പറ്റ: കോഴിക്കാട് മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തുവെച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ആദിവാസി യുവാവ് വിശ്വനാഥന് നീതി ഉറപ്പാക്കുകയെന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു.ഡോ. പി.ജി. ഹരി കണ്‍വീനറായും കെ.വി. പ്രകാശ്, അരുണ്‍ ദേവ്, എ.എം.എ. ലത്തീഫ് എന്നിവര്‍ ജോയന്‍റ് കണ്‍വീനര്‍മാരായും സോഷ്യല്‍ മീഡിയ കോഓഡിനേറ്ററായി ഷാന്‍റോ ലാലും ഉള്‍പ്പെടുന്ന ആക്ഷന്‍ കൗണ്‍സിലാണ് രൂപവത്കരിച്ചത്.വിശ്വനാഥന്‍റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും കൗണ്‍സിലിന്‍റെ ഭാഗമാണ്. ആക്ഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത് വിശ്വനാഥന്‍റെ നീതിക്കായി നിയമോപദേശക സമിതി രൂപവത്കരിക്കാനും സമരപ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചതായി കണ്‍വീനര്‍ പി.ജി. ഹരി അറിയിച്ചു.
ലോക്കല്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ കേസിന് തുമ്പാവാത്ത സാഹചര്യത്തില്‍ കഴിഞ്ഞദിവസമാണ് അന്വേഷണം കൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഡി.ജി.പി ഉത്തരവിറക്കിയത്.