വിശാഖപട്ടണം: ആന്ധ്രാപ്രദേശിന്‍റെ പുതിയ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടത്തിയ ബിസിനസ് മീറ്റിലാണ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി പ്രഖ്യാപനം നടത്തിയത്.
അമരാവതി, കര്‍നൂല്‍, വിശാഖപട്ടണം എന്നീ മൂന്ന് തലസ്ഥാനങ്ങളായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ചുരുക്കി വിശാഖപട്ടണം മാത്രമാക്കിയത്. ഗവര്‍ണറുടെ ആസ്ഥാനവും വിശാഖപട്ടണത്തേക്ക് മാറ്റും.നിലവില്‍ അമരാവതിയാണ് ആന്ധ്രയുടെ തലസ്ഥാനം. 2015ലാണ് അമരാവതിയെ തലസ്ഥാനനഗരമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2020ലാണ് സംസ്ഥാനത്ത് മൂന്ന് തലസ്ഥാന നഗരങ്ങള്‍ വേണമെന്ന് തീരുമാനിച്ചത്.