വിവിപാറ്റുകളില്‍ പൊരുത്തക്കേട് കണ്ടെത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍

Top News

. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം മികച്ചതാണെന്നും അമിത സംശയം പാടില്ലെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: നാല്കോടി വിവിപാറ്റുകള്‍ ഇതുവരെ എണ്ണിയതില്‍ ഒന്നില്‍ പോലും പൊരുത്തക്കേട് കണ്ടെത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം മികച്ചതാണെന്നും അമിത സംശയം പാടില്ലെന്നും സുപ്രീംകോടതി നീരീക്ഷിച്ചു. വിവിപാറ്റുകള്‍ പൂര്‍ണ്ണമായും എണ്ണണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി
നൂറൂ ശതമാനം വിവിപ്പാറ്റുകളും എണ്ണമെന്ന ഹര്‍ജിയില്‍ രൂക്ഷമായ വാദപ്രതിവാദമാണ് സുപ്രീം കോടതിയില്‍ നടന്നത്.നിലവിലെ സംവിധാനത്തെ കുറിച്ച് പലവിധ സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ വ്യക്തത തേടിയാണ് കോടതിയില്‍ എത്തിയതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍, അമിതസംശയം നല്ലത് അല്ലെന്നും സാങ്കേതിക ഘടകങ്ങള്‍ മനസിലാക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിശദീകരണത്തില്‍ വോട്ടര്‍മാര്‍ തൃപ്തരെന്ന് കോടതി വാക്കാല്‍ പറഞ്ഞു. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. വോട്ടിംഗ് ശതമാനം കൂടുകയാണ്.
ഇത് ജനങ്ങളുടെ വിശ്വാസത്തിന്‍റെ തെളിവാണ്. വിദേശത്ത് മാത്രമല്ല ഇന്ത്യയിലും സംവിധാനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോടതി ഹര്‍ജിക്കാരെ ഓര്‍മ്മിപ്പിച്ചു. ഹര്‍ജിക്കാരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചത്. വോട്ടര്‍മാരുടെ അവകാശത്തെ ഹര്‍ജിക്കാര്‍ തമാശയാക്കി മാറ്റുകയാണ്. വളച്ചൊടിച്ച വാര്‍ത്തകളുമായിട്ടാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ എത്തുന്നത്. തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കുമ്പോഴാണ് ഹര്‍ജിയെന്നും ഇത് ജനാധിപത്യത്തിന് ഹാനികരമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *