ചെന്നൈ: സനാതനധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിനെതിരെ പരാതി. ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവന പ്രകോപനപരമാണെന്ന് കാട്ടി സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. പ്രസ്താവനയില്‍ കേസെടുക്കണമെന്നാണ് ആവശ്യം.
സനാതനധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കുംസമാനമാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശം. ഇതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും ഹിന്ദുമഹാസഭയും രംഗത്തെത്തി. വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവനയെന്ന് ബി.ജെ.പി തമിഴ്നാട് ഉപാധ്യക്ഷന്‍ നാരായണന്‍ തിരുപതി പറഞ്ഞു. എന്നാല്‍ സനാതനധര്‍മ്മത്തെ ഇല്ലാതാക്കണമെന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഉദയനിധി സ്റ്റാലിന്‍ അറിയിച്ചത്.