ക്ഷമ ചോദിക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ്
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള തന്റെ പരാമര്‍ശം പിന്‍വലിച്ചു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്.നാട്ടില്‍ കുട്ടിക്കാലത്തുകേട്ട ഒരു കഥ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. ഇതിനുപിന്നില്‍ ദുരുദ്ദേശ്യമില്ല. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സുധാകരന് പറഞ്ഞു.ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലെ മലബാര്‍ മേഖലയിലെ നേതാക്കളെ പുകഴ്ത്തിയും തെക്കന്‍ കേരളത്തിലെ നേതാക്കളെ ഇകഴ്ത്തുന്ന രീതിയിലും കെ.സുധാകരന് മറുപടി നല്‍കിയത്. തെക്കന്‍ കേരളത്തിലെ നേതാക്കള്‍ക്ക് വിശ്വാസ്യത അവകാശപ്പെടാന്‍ ഇല്ലെന്നതരത്തില് തരത്തിലായിരുന്നു വിവാദ പരാമര്‍ശം.ഇതിന് ഉപോല്‍ബലകമായി രാമായണത്തിലെ ഒരു കഥയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നരീതിയില്‍ പരാമര്‍ശിക്കുകയും ചെയ്തു അദ്ദേഹം.കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം നടത്തിയത്.