തുടര്‍ ചികിത്സയ്ക്കായി ബാംഗളൂരിലേക്കു കൊണ്ടുപോയി
നെയ്യാറ്റിന്‍കര : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടര്‍ ചികിത്സയ്ക്കായി ബാംഗളൂരിലേക്കു പോയി. എച്ച് സി ജി കാന്‍സര്‍ സെന്‍ററിലാണ് തുടര്‍ ചികിത്സ.ഉമ്മന്‍ചാണ്ടിയുടെ ചികിത്സയെ സംബന്ധിച്ച് ഒരുപാട് വിവാദങ്ങള്‍ പുറത്തു വന്നിരുന്നു. വിവാദങ്ങള്‍ക്കു അടിസ്ഥാനമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അദ്ദേഹത്തെ ഒരാഴ്ച മുന്‍പ് ന്യുമോണിയ ബാധയെ തുടര്‍ന്നാണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം കുറഞ്ഞതിനെ തുടര്‍ന്നു രണ്ടു മണിയോടെ ഡിസ്ചാര്‍ജ് ചെയ്തു.
വിമാനത്താവളത്തിലേക്ക് കാറിലായിരുന്നു പോയത്. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് സജ്ജീകരിച്ചെങ്കിലും അതില്‍ പോകാന്‍ അദ്ദേഹം വിസമ്മതിയ്ക്കുകയായിരുന്നു. കാറിലേക്കു കയറും മുന്‍പ് പുറത്തു അദ്ദേഹത്തെ കാണാന്‍ കാത്തു നിന്നവരുടെ എണ്ണം വളരെ വലുതായിരുന്നു.എഐസിസി ക്രമീകരിച്ച ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ ഭാര്യ മറിയാമ്മയും, മക്കള്‍ മറിയ, ചാണ്ടി, അച്ചുവും മൂന്നംഗ മെഡിക്കല്‍ സംഘവും അനുഗമിച്ചു.