വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ 15 ന് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Latest News

തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഒക്ടോബര്‍ 15ന് ആദ്യ കപ്പല്‍ എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകശ്രദ്ധ നേടുന്ന ദിനമായി ഒക്ടോബര്‍ 15 മാറുമെന്നും മന്ത്രി പറഞ്ഞു. മലയാളികളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു വിഴിഞ്ഞം തുറമുഖമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തടസങ്ങളുണ്ടായെങ്കിലും അടുത്ത കാലങ്ങളിലായി കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇത്തരമൊരു നേട്ടത്തിലേക്ക് നാം എത്തിയത്. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ക്കു പോലും സുഗമമായി വന്നുപോകാന്‍ സൗകര്യമുള്ള തുറമുഖമായിരിക്കും വിഴിഞ്ഞം. മറ്റ് തുറമുഖങ്ങളിലൊക്കെ കപ്പല്‍ വരാനുള്ള സൗകര്യം ഒരുക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഡ്രെഡ്ജിങ് നടത്തിക്കൊണ്ടാണ്. എന്നാല്‍ ഇവിടെ അതിന്‍റെ ആവശ്യമില്ല. 20 മീറ്ററില്‍ കൂടുതല്‍ ആഴം സ്വാഭാവികമായി തന്നെയുണ്ട് എന്നതുകൊണ്ട് ലോകത്തിലെ ഏത് കപ്പലിനും അനായാസം വന്നുപോകാന്‍ സാധിക്കും. അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ കര ലഭിക്കുന്നു എന്ന പ്രത്യേകതയും വിഴിഞ്ഞത്തുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *