തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഉച്ചയ്ക്ക് ശേഷമാകും വിഴിഞ്ഞം സമര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച. കെ റെയില്‍ വിരുദ്ധ സമരക്കാരെ രാഹുല്‍ കണ്ടെന്നും ജയറാം രമേശ് പറഞ്ഞു.
മറ്റ് സമര സമിതി നേതാക്കളെ ഇന്ന് കാണും. വിഴിഞ്ഞം സമരക്കാരെയും കാണും.രാഹുല്‍ ഗാന്ധിയുടെ ടീഷര്‍ട്ടിന്‍റെ വില പ്രചാരണായുധമാക്കുന്ന ബിജെപിയെ ജയറാം രമേശ് പരിഹസിച്ചു. ഷൂ, സോക്സ്, മുടി… ഒക്കെയാണ് യാത്രയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ഉന്നയിക്കുന്നത്.
അടുത്തത് ലക്ഷ്യം വയ്ക്കുക രാഹുല്‍ ഗാന്ധിയുടെ അടിവസ്ത്രങ്ങളെ ആയിരിക്കുമെന്ന് ജയറാം രമേശ് പരിഹസിച്ചു. പ്രധാനമന്ത്രിയുടെ കോട്ടിന് എത്രയാണ് വിലയെന്ന മറുചോദ്യവും അദ്ദേഹം ഉന്നയിച്ചു.
അതിനിടെ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം തുടരുകയാണ് . പാറശാലയില്‍ നിന്നാണ് കേരള യാത്ര ആരംഭിച്ചത്.
കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അതിര്‍ത്തിയില്‍ രാഹുലിന്‍റെ യാത്രയ്ക്ക് സ്വീകരണം നല്‍കി. കേരളത്തില്‍ 19 ദിവസമാണ് പര്യടനം. ഇതിനിടയില്‍ ഏഴ് ജില്ലകളിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകും.