മുഖ്യമന്ത്രി നേരിട്ട് യോഗംവിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തണം
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ തയ്യാറാകണം
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് കെ.മുരളീധരന് എം.പി ആവശ്യപ്പെട്ടു.വിഴിഞ്ഞംപദ്ധതി തുടങ്ങുന്ന സമയത്ത് മത്സ്യത്തൊഴിലാളികള്ക്കെതിര്പ്പുണ്ടായിരുന്നില്ല .തുടര്‍ന്ന് വന്ന ഇടതുസര്‍ക്കാറും അദാനിയും വാക്കുപാലിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണമെന്ന് മുരളിധരന് അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് നേരിട്ട് വിളിക്കാത്തത്. ഇത്രയും ഗുരുതരമായ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തണം.അല്ലാതെ മന്ത്രിമാരെ ഇതിന് നിയോഗിക്കുകയല്ല വേണ്ടത്. എന്താണ് വകുപ്പിന്റെ ചുമതലയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് അറിയില്ല. വേണ്ടത്രവിവരങ്ങള്‍ മുഖ്യമന്ത്രി, മന്ത്രിക്ക് നല്‍കിയിട്ടുമില്ല. മത്സ്യത്തൊഴിലാളികളുടെ സമരം സമുദായസമരമാക്കി പിണറായി മാറ്റിയെന്നും മുരളീധരന് ആരോപിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ തുറമുഖനിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരും അദാനിയും തയ്യാറാകണം. പോലീസ് സ്റ്റേഷന് ആക്രമണത്തെ പിന്തുണയ്ക്കുന്നില്ല.എന്നാല്‍ അതിലേക്ക് നയിച്ചത് സര്‍ക്കാര്‍ ആണെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ പാടില്ല എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും മുരളീധരന് പറഞ്ഞു.