. സംഭവത്തില്‍ പ്രതിഷേധിച്ച് വിഴിഞ്ഞം പോര്‍ട്ട് ഗേറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ടിപ്പര്‍ ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണു പരുക്കേറ്റ ബിഡിഎസ് വിദ്യാര്‍ത്ഥി മരിച്ചു. വിഴിഞ്ഞം മുക്കോല സ്വദേശിയും നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ മൂന്നാം വര്‍ഷ ദന്തല്‍ വിദ്യാര്‍ത്ഥിയുമായ അനന്തു(26) ആണ് മരിച്ചത്.ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് അപകടം. വിഴിഞ്ഞം മുള്ളുമുക്ക് ഭാഗത്ത് വച്ച്, തുറമുഖത്തേക്ക് കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ച് സ്കൂട്ടറില്‍ പോവുകയായിരുന്ന അനന്തുവിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ടിപ്പര്‍ അമിതവേഗത്തിലാണ് വന്നതെന്ന് നാട്ടുകാര്‍ പറയുന്നു. തുറമുഖ നിര്‍മ്മാണത്തിനായി കല്ലുകള്‍ കൊണ്ടുപോകുന്ന ടിപ്പറുകളുടെ അമിതവേഗത്തിനെതിരെ നേരത്തെ പരാതി ഉണ്ടായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് വിഴിഞ്ഞം പോര്‍ട്ട് ഗേറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ഉപരോധിച്ചു. തുറമുഖത്തിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചു.പൊലീസും പ്രവര്‍ത്തരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ഗേറ്റ് തള്ളിക്കടന്ന് അകത്തേക്ക് കയറി ഗേറ്റിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ടിപ്പര്‍ ലോറികള്‍ പകല്‍ ഓടരുതെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മന്ത്രിയും കളക്ടറും വരണമെന്ന് ആവശ്യപ്പെട്ടു.