തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ എന്‍.ഐ.എ വിവരങ്ങള്‍ ശേഖരിക്കുന്നു. ആക്രമണത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായോയെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സി പരിശോധിക്കുന്നത്.എന്നാല്‍, കേരള പൊലീസിനോട് നേരിട്ട് ചോദിക്കാതെ സ്വന്തംനിലക്ക് എന്‍.ഐ.എ അന്വേഷണം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളില്‍ 54 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന് മുന്‍പ് സമീപത്തെ കടകളിലെ സി.സി.ടി.വി കാമറകള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബൈക്കുകളിലെത്തിയാണ് കാമറകള്‍ തകര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. കമ്ബിവടികളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷന്‍ അക്രമിച്ചത്. അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പൊലീസിന്‍റെ എഫ്.ഐ.ആറില്‍ പറയുന്നു.