വിഴിഞ്ഞം അക്രമ സംഭവത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് ഗവര്‍ണര്‍

Latest News

കമസമാധാനം നോക്കാന്‍ സര്‍ക്കാറിന് സമയമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: വിഴിഞ്ഞംസമരത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്രമസമാധാനം നോക്കാന്‍ സര്‍ക്കാരിന് എവിടെയാണ് സമയമെന്നും സര്‍വകലാശാലകളെ നിയന്ത്രിക്കാന്‍ അല്ലേ സര്‍ക്കാരിന് കൂടുതല്‍ താത്പര്യമെന്നും ഗവര്‍ണര്‍ ചോദിച്ചു.വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തെ കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഴിഞ്ഞം അക്രമത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.സര്‍വകലാശാലകളുടെ തലവന്‍ ചാന്‍സലറാണെന്നും സര്‍വകലാശാലകളില്‍ സ്വജനപക്ഷപാതം പാടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്നും അധികാരമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെടിയു വിസി നിയമനത്തില്‍ യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാനാകൂ എന്ന് പറഞ്ഞ ഗവര്‍ണര്‍, ബിജെപി നേതാക്കാള്‍ക്കായി ശുപാര്‍ശ ചെയ്തെന്ന ആരോപണത്തിലും മറുപടി നല്‍കി. തനിക്ക് പല പരാതികളും കിട്ടാറുണ്ട്. അത് മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ചെയ്തതെന്നും അതില്‍ എന്താണ് തെറ്റ്. മുഖ്യമന്ത്രിയുടെ ഓഫീസിന് അല്ലാതെ മറ്റെവിടേക്കാണ് പരാതി കൈമാറേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *