ന്യൂഡല്‍ഹി:ഇന്ന് മുതല്‍ പാലുല്‍പ്പന്നങ്ങളക്കമുള്ള നിത്യേന ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് അഞ്ചു ശതമാനം ജിഎസ്ടി വര്‍ദ്ധന നിലവില്‍ വരും. പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷ്യോല്പന്നങ്ങള്‍ക്കു മാത്രമാണ് നികുതി വര്‍ദ്ധനയെന്നു ജി എസ് ടി വകുപ്പ് അറിയിച്ചു. തൂക്കി വില്‍ക്കുന്ന അരിക്കും മറ്റും വര്‍ദ്ധന ബാധകം ആവുകയില്ല.5,12, 18 സ്ലാബുകളിലായാണ് സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിരക്കുയര്‍ത്താന്‍ ചണ്ഡീഗഡില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന 47മത് യോഗം തീരുമാനിച്ചത്.
ഭക്ഷ്യവസ്തുക്കളെന്ന നിലയില്‍ പായ്ക്ക് ചെയ്ത തൈരിനും മോരിനുമൊന്നും നിലവില്‍ ജിഎസ്ടി ബാധകമായിരുന്നില്ല. പാക്ക് ചെയ്ത അരി, ,ഗോതമ്പ്, പാല്‍, തൈര്, ലസ്സി, ബട്ടര്‍ മില്‍ക്ക്, മീന്‍, ശര്‍ക്കര, തേന്‍, റൈ, മാംസം, ബാര്‍ലി, ഓട്സ്,പപ്പടം, അരിപ്പൊടി, ഗോതമ്പ് പൊടി തുടങ്ങിയവയ്ക്കാണ് 5 ശതമാനം വര്‍ദ്ധന്