വിലക്ക് പിന്‍വലിച്ചു

Uncategorized

ഇടുക്കി: ഇടുക്കിയില്‍ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ബോട്ടിംഗ് ഉള്‍പ്പെടെയുള്ളവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകളും നീക്കിയിട്ടുണ്ട്.മഴ കുറഞ്ഞത് കണക്കിലെടുത്താണ് നടപടി.അതേസമയം രാത്രി യാത്രയ്ക്കുള്ള നിരോധനം തുടരും. നേരത്തെ ജില്ലയില്‍ മഴ കനത്തതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചത്. ഖനന പ്രവര്‍ത്തനങ്ങളും തടഞ്ഞിരുന്നു.
ഇതിനിടെ, പെരിയാര്‍ തീരത്ത് ആശ്വസമായി ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു. രണ്ട് ഡാമുകളില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവും കുറച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ ഏഴു ഷട്ടറുകളും ഇടുക്കിയില്‍ രണ്ടു ഷട്ടറുകളും അടച്ചു. 2386.90 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.60 അടിയായി.

Leave a Reply

Your email address will not be published. Required fields are marked *