ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം എം.പി എ.എം ആരിഫ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നല്‍കി.
വിലക്കിന് പിന്നാലെ ഇനിമേല്‍ ഇന്‍ഡിഗോ വിമാനത്തില്‍ താന്‍ കയറില്ലെന്ന് പ്രഖ്യാപിച്ച ജയരാജന്‍, ഇന്‍ഡിഗോയെ ബഹിഷ്കരിക്കാന്‍ തിരുമാനിച്ചതായും അറിയിച്ചിരുന്നു.
ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തടഞ്ഞ എല്‍.ഡി.എഫ് കണ്‍വീനറെ മൂന്നാഴ്ചത്തേക്ക് വിലക്കിയ വിമാന കമ്പനിയുടെ നടപടി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം എന്ന് ആരിഫ് ആവശ്യപ്പെട്ടു.കേരള മുഖ്യമന്ത്രിയെ സംരക്ഷിച്ച ജയരാജനെ അഭിനന്ദിക്കുന്നതിന് പകരം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ വിമാന കമ്പനിയുടെ തീരുമാനം അങ്ങേയറ്റം ഖേദകരമാണെന്ന് ആരിഫ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ വിമാനങ്ങളില്‍ ഇതുപോലുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുവാന്‍ ഈ തീരുമാനം ഇടയാക്കിയേക്കുമെന്നും നിവേദനത്തിലുണ്ട്.