കൊളംബോ : ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. വ്യത്യസ്തമായ ശൈലി കൊണ്ട് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ച കായിക താരമായിരുന്നു മലിംഗ.
ഐ.പി.എലിലൂടെ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പര്യായപെട്ടവനകൗകയായിരുന്നു താരം. ടി20 ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളാണ് മലിംഗ. 2014ല്‍ ടി20 ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമിനെ നയിച്ചത് മലിംഗയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് 38കാരനായ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ ഇങ്ങനെ കുറിച്ച്.’എന്‍െറ ടി20 ഷൂ അഴിച്ച് വെക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നു. എന്‍െറ യാത്രയില്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുന്നു. എന്‍െറ അനുഭവങ്ങളും പരിചയസമ്പത്തും വരും വര്‍ഷങ്ങളി യുവതാരങ്ങളിലേക്ക് പകര്‍ന്നു നല്‍കണമെന്ന് ആഗ്രഹിക്കുന്നു,’