വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ഉയര്‍ന്ന നിരക്കെന്ന വാര്‍ത്തകള്‍ തള്ളി സിയാല്‍

Top News

കൊച്ചി: വിമാനത്താവളങ്ങളിലെ കൊവിഡ് വൈറസ് പരിശോധന നിരക്ക് ഉയര്‍ന്നതെന്ന പ്രചരണങ്ങള്‍ തള്ളി സിയാല്‍. ഈടാക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിരക്കാണെന്നും വരുന്നവര്‍ക്ക് പരിശോധന സൗജന്യമെന്നും സിയാല്‍ വ്യക്തമാക്കി. യുഎയിലേക്ക് പോകുന്നവക്കുള്ള കോവിഡ് പരിശോധനക്ക് വിമാനത്താവളങ്ങളില്‍ 2500 രുപയാണ് ഈടാക്കുന്നത്. ഇത് കോള്ളയാണെന്നും കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ നവമാധ്യമങ്ങളില്‍ സജീവുമാണ്.
മറ്റു രാജ്യങ്ങളില്‍ പോകാന്‍ 500 രുപയുടെ ആര്‍ടിപിസിആര്‍ പരിശോധനാഫലം മതിയെന്ന കാര്യം എടുത്തുകാട്ടിയാണ് പല ചര്‍ച്ചകളും. ഇതെല്ലാം തെറ്റിദ്ധാരണ മുലമെന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവ അതോറിറ്റി പറയുന്നത്. യുഎഇ യാത്രക്കാര്‍ക്ക് അരമണിക്കൂര്‍ കൊണ്ട് ഫലം ലഭിക്കുന്ന അതിവേഗ സംവിധാനമായ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയാണ് നടത്തുന്നത്. ഇത് ചിലവേറിയതാണെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച തുക മാത്രമെ ഈടാക്കുന്നുള്ളുവെന്നും സിയാല്‍ വിശദീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *