വിമാനത്താവളം സംരക്ഷിക്കാന്‍ പ്രക്ഷോഭം: എം.കെ.രാഘവന്‍ എംപി

Top News

കൊണ്ടോട്ടി: മലബാറിലെ പഞ്ചായത്തുതലം മുതല്‍ പാര്‍ലമെന്‍റ് തലം വരെയുള്ള മുഴുവന്‍ ജനപ്രതിനിധികളെയും അണിനിരത്തി കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കാന്‍ നിരാഹാര സമരമുള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം.കെ.രാഘവന്‍ എംപി.
കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ റിസ വര്‍ധിപ്പിക്കുന്നതിന്‍റെ പേരില്‍ റണ്‍വെയുടെ നീളം 300 മീറ്റര്‍ വെട്ടികുറക്കാനുള്ള നീക്കത്തിനെതിരേ മലബാര്‍ ഡെവലെപ്മെന്‍റ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.വി.ഇബ്രാഹിം എംഎല്‍എ അധ്യക്ഷത വഹിച്ചു. കരിപ്പൂര്‍ വിമാനത്താവത്തിന്‍റെ 2860 മീറ്റര്‍ റണ്‍വേ 2560 മീറ്ററാക്കി ചുരുക്കുന്നതിനെതിരേയാണ് സമരം. 14ന് രാവിലെ 10ന് പ്രക്ഷോഭത്തിന്‍റെ ഭാഗമായി ബഹുജനങ്ങളെ പങ്കെടുപ്പിച്ച് എയര്‍പോര്‍ട്ട് മാര്‍ച്ച് നടത്തും.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ.റഫീഖ, കൊണ്ടോട്ടി നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.പി.മോഹന്‍ദാസ്, സുഭദ്ര ശിവദാസന്‍, കെ.പി.സലീന, കെ.ടി.അഷ്റഫ്, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എ.കെ.അബ്ദുറഹ്മാന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ മലയില്‍ അബ്ദുറഹ്മാന്‍, ചെമ്പാന്‍ മുഹമ്മദലി, നഗരസഭാ സ്ഥിരസമിതി അധ്യക്ഷന്‍ അഷ്റഫ് മടാന്‍, കൗണ്‍സിലര്‍ കോട്ട ശിഹാബ്, എം.ഡി.എഫ് ഭാരവാഹികള്‍,വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *